Mathrubhumi Books

Availability: In Stock

ആത്രേയകം

450.00 382.00 15% off

In stock

Author: RAJASREE R Category: Language:   MALAYALAM
ISBN: ISBN 13: 9789359625577 Edition: 1 Publisher: Mathrubhumi
Specifications
The Author

ആര്‍. രാജശ്രീ 1977 ജൂലായ് 22ന് കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ ജനിച്ചു. അച്ഛന്‍: പി.എന്‍. രാജപ്പന്‍ മാസ്റ്റര്‍, അമ്മ: ആര്‍. രാജമ്മ. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നായികാനിര്‍മിതി: വഴിയും പൊരുളും, അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ട്രീയവും, കൃഷ്ണനു വേണ്ടിയുണ്ടായ പെണ്ണുങ്ങള്‍ എന്നിവയാണ് പുസ്തകങ്ങള്‍. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കതയ്ക്ക് 2021ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം & ഗവേഷണ കേന്ദ്രത്തില്‍ അദ്ധ്യാപിക. മക്കള്‍: നന്ദ ശ്രീപാര്‍വ്വതി, നിരഞ്ജന്‍ ശ്രീപതി. ഫോണ്‍: 9446422391 e-mail: rraajashree@gmail.com

Description

ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,
ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന
അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും
അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,
ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്
അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം.
പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും
പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ
ആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി,
ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍
പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ
പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നും
കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന
ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ
അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും
മനുഷ്യര്‍ക്കിടയിലുമുള്ള സങ്കീര്‍ണ്ണബന്ധങ്ങളുടെ
പൊരുളന്വേഷിക്കുകയും ചെയ്യുന്നു.
ആര്‍. രാജശ്രീയുടെ ഏറ്റവും പുതിയ നോവല്‍

You're viewing: AATHREYAKAM 450.00 382.00 15% off
Add to cart
Shopping cart close